13.9.08

അദ്ധ്യായം 1 : കമ്പ്യൂട്ടറില്‍ മലയാളം സെറ്റ് ചെയ്യാം

For those who can't read read malayalam language in their computer, here are some tips to set your computer to read malayalam.

For Internet Explorer Users

1. Dowload 1. Dowload Anjali Old Lipi Font.
2. Save it into your Fonts Directory C:/Windows/Fonts
3. Open Internet Explorer
4. From the Tools Menu, open Internet Options
5. In a new window you will find Fonts Icon. Click on it.
6. In another window Fonts Options will open. Click arrow to select Language Script.
7. Find Malayalam language and select it.
8. Under Page Fonts, select Anjali Old Lipi and click OK.
9. Finally Click OK to close Internet Options.

For Google Chrome Users

1. Dowload 1. Dowload Anjali Old Lipi Font.
2. Save it into your Fonts Directory C:/Windows/Fonts
3. Open Google Chrome.
4. From the Tools Icon on right side or the window, open Options
5. From Fonts and Languages section click 'Change font and language settings'.
6. From Minor Tweaks section select Font as Anjali Old Lipi in each rows.
7. Select Encoding as Unicode (UTF-8).
8. Select Languages Section there and add Malayalam and  click OK.
9. Finally Click OK and Close the Options.

Now you will be able to read malayalam in your Computer.

ഇന്ന് ഇന്റര്‍നെറ്റില്‍ നോക്കിയാല്‍ ബ്ലോഗുകള്‍ പലതരം ഭാഷകളില്‍ കാണുവാന്‍ സാധിക്കും. മലയാളികള്‍ക്ക് മലയാളത്തില്‍ അനായാസേന ടൈപ്പ് ചെയ്യുവാന്‍ ഇന്ന്  യൂണിക്കോഡ് മലയാളം ഫോണ്ടുകള്‍ നിലവില്‍ വന്നു. മലയാളം നിങ്ങളുടെ കമ്പ്യൂട്ടറില്‍ കാണുന്നതിന് സഹായിക്കുന്ന യൂണിക്കോഡ് ഫോണ്ട് ആയ അഞ്ചലി ഓള്‍ഡ് ലിപി ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യുക. താഴെ കാണുന്ന ഒരു വിന്‍ഡോ അപ്പോള്‍ കാണാന്‍ സാധിക്കും. അവിടെ Save എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.



ഇപ്പോള്‍ Save as എന്ന മറ്റൊരു വിന്‍ഡോ വരുന്നു. ഈ ഫോണ്ടിനെ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ C:/Windows/Fonts ഫോള്‍ഡറില്‍ താഴെ കാണിച്ചിരിക്കുന്നതു പോലെ സേവ് ചെയ്യുക.



ഇപ്പോള്‍ നിങ്ങള്‍ക്ക് മലയാളം വായിക്കാന്‍ സാധിക്കും. അഥവാ മലയാളം ഇനിയും വായിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ താഴെ കാണുന്ന ചില കാര്യങ്ങള്‍ കൂടി നിങ്ങളുടെ കമ്പ്യൂട്ടറില്‍ സെറ്റ് ചെയ്യുക.

ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ഉപയോഗിക്കുന്നവര്‍ക്ക്

ടൂള്‍സ് മെനു സെലക്ട് ചെയ്യുക.



ഫോണ്ട്സ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.



Language Script - ല്‍ ക്ലിക്ക് ചെയ്ത് Malayalam സെലക്ട് ചെയ്യുക. കൂടാതെ Webpage Fonts എന്ന ലിസ്റ്റില്‍ Anjali Old Lipi സെലക്ട് ചെയ്യുക.



ഇതോടെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ മലയാളം വായിക്കാന്‍ സാധിക്കും.

ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക്

ഗൂഗിള്‍ ക്രോമിന്റെ വലതു വശത്തു കാണുന്ന ടൂള്‍സ് ഐക്കണില്‍ ക്ലിക്ക് ചെയ്ത് Options സെലക്ട് ചെയ്യുക. അപ്പോള്‍ താഴെ കാണുന്ന പുതിയ ഒരു വിന്‍ഡോ തുറക്കും. അവിടെ Change font and language settings സെലക്ട് ചെയ്യുക.



അവിടെ താഴെ കാണുന്നതു പോലെ ഒരു വിന്‍ഡോ തുറക്കും. ഫോണ്ടുകള്‍ എല്ലാം Anjali Old Lipi സെലക്ട് ചെയ്യുക. കൂടാതെ Encoding മാറ്റി Unicode (UTF-8) സെലക്ട് ചെയ്യുക.



ഇനി ഈ വിന്‍ഡോയില്‍ തന്നെയുള്ള Languages വിന്‍ഡോ തുറക്കുക. Add എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് Malayalam സെലക്ട് ചെയ്യുക. ഇനി OK കൊടുത്ത് അടുത്ത വിന്‍ഡോയും Close ചെയ്യുക.



ഇപ്പോള്‍ ഗൂഗിളിന്റെ പുതിയ ബ്രൌസര്‍ ആയ ഗൂഗിള്‍ ക്രോമിലും നിങ്ങള്‍ക്ക് മലയാളം വായിക്കാന്‍ സാധിക്കും.

നോട്ട് : ഗൂഗിള്‍ ക്രോമിന്റെ ബീറ്റ വേര്‍ഷനില്‍ മലയാളം എഴുതാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അതിനാല്‍ നോട്ട്പാഡിലോ വരമൊഴിയിലോ നമ്മുടെ പോസ്റ്റുകള്‍ തയ്യാറാക്കിയതിനു ശേഷം അവ കോപ്പി പേസ്റ്റ് ചെയ്യാന്‍ സാധിക്കും. താമസിയാതെ ഗൂഗിള്‍ ക്രോമില്‍ നേരിട്ട് കീമാന്‍ സോഫ്ട്‌വെയറിലൂടെ ടൈപ്പ് ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

അദ്ധ്യായം 2 : കമ്പ്യൂട്ടറില്‍ മലയാളം എഴുതാം

നിങ്ങളുടെ കമ്പ്യൂട്ടറില്‍ മലയാളം എഴുതുന്നതിനായുള്ള രണ്ട് സോഫ്ട്‌വെയറുകളാണ് വരമൊഴി, കീമാന്‍ എന്നിവ. അവ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം. 

വരമൊഴി, കീമാന്‍, അവയുടെ കീമാപ്പുകള്‍, ഫോണ്ടുകള്‍ എന്നിവയെല്ലാം ഒരുമിച്ച് ഡൌണ്‍ലോഡ് ചെയ്യുവാനായി താഴെക്കൊടുത്തീരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 


അല്പനേരത്തിനുള്ളില്‍ Soundforge.net ന്റെ വെബ്‌സൈറ്റും താഴെ കാണുന്നതുപോലുള്ള ഒരു വിന്‍ഡോയും കാണാം.



Varmozhi Installer 1.07.01.exe എന്ന ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാനുള്ള ഒരു വിന്‍ഡോ തുറക്കും. ഇത് ഡെസ്ക് ടോപ്പില്‍ സേവ് ചെയ്യുക. അതിനു ശേഷം വരമൊഴി ഇന്‍സ്റ്റാളര്‍ ഐക്കണില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.

ഇനി കാണിച്ചിരിക്കുന്ന വിന്‍ഡോകള്‍ ക്രമമായി കാണാന്‍ സാധിക്കും. അവയില്‍ മാര്‍ക്കു ചെയ്തിരിക്കുന്ന ബട്ടണുകള്‍ എല്ലാം ക്ലിക്ക് ചെയ്യുക.










ഇതോടെ വരമൊഴി സോഫ്റ്റ്വെയറും കീമാനും ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞിരിക്കും. ഇതോടെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ മലയാളം ടൈപ്പു ചെയ്യാന്‍ റെഡിയായിക്കഴിഞ്ഞു.

അദ്ധ്യായം 3 - പുതിയ ബ്ലോഗ് തുടങ്ങാം

ഇന്ന് മലയാളം ബ്ലോഗുകള്‍ സര്‍വ്വസാധാരണമായിരിക്കുന്നു. ഇന്റര്‍നെറ്റില്‍ പല തരം ഭാഷകളില്‍ ബ്ലോഗുകള്‍ ചെയ്യാനുള്ള സൌകര്യമുണ്ട്. ഗൂഗിള്‍ കൂടാതെ യാഹൂ, വേര്‍ഡ്പ്രസ്സ്, അങ്ങനെ മറ്റു പലരും ഈ സേവനം നല്‍കുന്നുണ്ടെങ്കിലും ഗൂഗിള്‍ നല്‍കുന്ന സേവനമാണ് ഇന്ന് ഏറ്റവും മികച്ചു നില്‍ക്കുന്നതെന്ന് പറയാം. 

ഒരു ബ്ലോഗ് തുടങ്ങാന്‍ ആദ്യമായി നിങ്ങള്‍ ചെയ്യേണ്ടത് www.blogger.com എന്ന സൈറ്റ് തുറക്കുക. അപ്പോള്‍ താഴെ കാണിക്കുന്നതുപോലുള്ള ഒരു വിന്‍ഡോ കാണാന്‍ കഴിയും. അവിടെ ചതുരത്തില്‍ അടയാളപ്പെടുത്തിയ CREATE YOUR BLOG NOW എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.



ഇപ്പോള്‍ നിങ്ങള്‍ Create a Google Account  എന്ന സ്ക്രീനില്‍ പ്രവേശിക്കും. 

നോട്ട് : www.blogger.com - ല്‍ സ്വന്തമായി ബ്ലോഗ് തുടങ്ങാന്‍ ഒരു ഇ-മെയില്‍ ഐ.ഡി. ആവശ്യമാണ്. 

ആദ്യത്തെ രണ്ടു കോളങ്ങളിലും നിങ്ങളുടെ ഇ-മെയില്‍ ഐ.ഡി. മുഴുവനും ടൈപ്പു ചെയ്യുക. 

അടുത്ത രണ്ടു കോളങ്ങളിലും പാസ് വേര്‍ഡും ടൈപ്പു ചെയ്യുക. എട്ട് അക്ഷരങ്ങള്‍/അക്കങ്ങള്‍ ഉണ്ടായിരിക്കണം.  

അടുത്ത കോളത്തില്‍ ഡിസ്‌പ്ലേ നെയിം എഴുതുക. ബ്ലോഗില്‍ നിങ്ങളുടെ പേര് എങ്ങിനെ വരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ ആ പേര് 

(നിങ്ങളുടെ പേരോ തൂലികാനാമമോ ഉപയോഗിക്കാം) ഇവിടെ എഴുതുക. 

അടുത്ത കോളത്തില്‍ എഴുതിയിരിക്കുന്ന വേഡ് വേരിഫിക്കേഷന്‍ തെറ്റാതെ എഴുതുക. 

ഇനി താഴെ കൊടുത്തിരിക്കുന്ന  Acceptance of Terms - ന്റെ മുന്‍പില്‍ കാണുന്ന ചതുരത്തില്‍ ക്ലിക്ക് ചെയ്ത് CONTINUE എന്നെഴുതിയിരിക്കുന്നിടത്ത് ക്ലിക്ക് ചെയ്യുക.



ആദ്യത്തെ കോളത്തില്‍ ബ്ലോഗിന്റെ തലക്കെട്ടിന് എന്തു പേര് നല്‍കണം എന്നാണ് ചോദിച്ചിരിക്കുന്നത്. മലയാളം ബ്ലോഗിന് മലയാളത്തില്‍ തന്നെ നിങ്ങള്‍ക്കിഷ്ടമുള്ള ഒരു പേര് കൊടുക്കാം.

അടുത്ത കോളത്തില്‍ ബ്ലോഗിന്റെ URL എന്തുപേരില്‍ വേണം എന്നു കൊടുക്കണം. ഇവിടെ എഴുതുന്ന പേരുപയോഗിച്ചാണ് നിങ്ങളുടെ ബ്ലോഗ് തുറക്കാന്‍ സാധിക്കുക. ബ്ലോഗിന്റെ തലക്കെട്ടുമായി ബന്ധമുള്ളതോ, ആ പേരുതന്നെയോ URL ആയി നല്‍കാം. അതിനുശേഷം ആ URL ലഭ്യമാണോ എന്നറിയാന്‍ Check Availability എന്ന ലിങ്കില്‍ അമര്‍ത്തിയാല്‍ നിങ്ങള്‍ ടൈപ്പുചെയ്ത URL മറ്റാരെങ്കിലും റജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നറിയാം. ഇല്ലെങ്കില്‍ This blog address is available എന്നു മെസേജ് കിട്ടും.

അടുത്ത കോളത്തിലെ വേഡ് വേരിഫിക്കേഷന്‍ എഴുതിയിട്ട് Continue എന്ന ലിങ്കില്‍ അമര്‍ത്തുക.



ഇവിടെ നിങ്ങള്‍ക്ക് ബ്ലോഗ് ടെം‌പ്ലേറ്റ് തിരഞ്ഞെടുക്കാം. നിങ്ങളുടെ ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാന്‍ ധാരാളം ടെം‌പ്ലേറ്റുകള്‍ കൊടുത്തിട്ടുണ്ട്. അങ്ങനെ ഇഷ്ടമുള്ള ഒരു ടെം‌പ്ലേറ്റില്‍ ക്ലിക്ക് ചെയ്തതിനു ശേഷം Continue ക്ലിക്ക് ചെയ്യുക.



ഇവിടെ നിങ്ങളുടെ പുതിയ ബ്ലോഗ് തയ്യാറായിരിക്കുന്നു എന്നുള്ള അറിയിപ്പു ലഭിക്കും. START BLOGGING എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.



അഭിനന്ദനങ്ങള്‍! ഇവിടെ നിങ്ങളുടെ പുതിയ ബ്ലോഗ് തുടങ്ങുക എന്ന ആഗ്രഹം സഫലമായിരിക്കുന്നു. ഇനിയും കുറേ കാര്യങ്ങള്‍ കൂടി ചെയ്തു തീര്‍ക്കാനുണ്ട്. അതിനാല്‍ തല്‍ക്കാലം പുതിയ പോസ്റ്റ് എഴുതാതെ ഡാഷ് ബോര്‍ഡിലേക്ക് വരുക. അതിനായി വിന്‍ഡോയുടെ മുകളില്‍ വലതുവശത്തു കാണുന്ന Dashboard എന്നെഴുതിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.



അദ്ധ്യായം 5 : സെറ്റിംഗുകള്‍

അടുത്തതായി നാം ഉണ്ടാക്കിയ ബ്ലോഗില്‍ ചില സെറ്റിംഗുകള്‍ ചെയ്യാം. ഡാഷ്‌ബോര്‍ഡില്‍ തന്നെ സെറ്റിംഗ്സ് എന്നൊരു ലിങ്ക് കാണാം. അവിടെ 

ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ ബ്ലോഗിന്റെ സെറ്റിംഗ്സ് ചെയ്യാന്‍ സാധിക്കും.



സെറ്റിംഗ്സ് സ്കീനില്‍ Basic, Publishing, Formating, Comments, Archiving, Site Feeds, E-mails, Open ID, Permissions എന്നിങ്ങനെ 9 

ടൈറ്റിലുകള്‍ കാണാന്‍ സാധിക്കും. ഇവിടെ നിങ്ങള്‍ക്ക് ആവശ്യമായ ചില മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിക്കും.



1.Basics

Title: ഇവിടെ നാം ആദ്യം നല്‍കിയ ബ്ലോഗിന്റെ പേരു കാണാന്‍ സാധിക്കും. ഇത് ആവശ്യമെങ്കില്‍ പിന്നീട് മാ‍റ്റാന്‍ സാധിക്കും.

Description: ഇവിടെ ബ്ലോഗിനേപ്പറ്റി ഒരു ചെറുവിവരണം ആകാം. ഇല്ലെങ്കിലും കുഴപ്പമില്ല.

Add your blog to our listings: Yes ഇത് ശരിയാണ്.

Let search engines find your blog? : Yes ഇത് ശരിയാണ്.

Show Quick Editing on your Blog?: Yes ഇത് ശരിയാണ്.

Show Email Post links? ഇവിടെ Yes എന്നോ No എന്നോ കൊടുക്കാം. നിങ്ങള്‍ Yes കൊടുത്താല്‍ ബ്ലോഗ് വായിക്കുന്നയാള്‍ക്ക് അത് മറ്റൊരു 

വായനക്കാരന് ഈ പേജിലൂടെ അയക്കാന്‍ സാധിക്കും.

Adult Content? പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമുള്ള ചിത്രങ്ങളോ ബ്ലോഗ് പോസ്റ്റുകളോ ആണെങ്കില്‍ ഇവിടെ Yes എന്നു കൊടുക്കുക. അല്ലെങ്കില്‍ 

അത് No എന്ന് തന്നെ ആണ് നല്ലത്.

Show Compose Mode for all your blogs? Yes ഇത് ശരിയാണ്.

Enable transliteration? ബ്ലോഗില്‍ തന്നെ ട്രാന്‍സ്‌ലിറ്റെറേഷന്‍ ആവശ്യമെങ്കില്‍ അങ്ങനെയാവാം. കീമാന്‍ ഉപയോഗിച്ച് ടൈപ്പു ചെയ്യാന്‍ 

സാധിക്കുമ്പോള്‍ ഇതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

Save settings എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

Delete Your Blog ഇവിടെ ക്ലിക്ക് ചെയ്യരുത്. അബദ്ധവശാല്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ ബ്ലോഗ് നഷ്ടപ്പെടും.

2. Publishing:

ഇവിടെ നിങ്ങളുടെ ബ്ലോഗിന്റെ URL address മാറ്റാന്‍ സാധിക്കും. ആവശ്യമെങ്കില്‍ മാത്രം മാറ്റുക. മാറ്റാതിരിക്കുകയാവും നല്ലത്. മറ്റൊരു URL ഉണ്ടെങ്കില്‍ മാത്രമേ അത് ലഭിക്കുകയുള്ളൂ.

3. Formating:

ഇവിടെ ഉള്ള സെറ്റിംഗ്സ് മാറ്റാതിരിക്കുകയാണ് നല്ലത്. 

Show : ആദ്യത്തേത്, ബ്ലോഗിന്റെ ഫ്രണ്ട് പേജില്‍ എത്ര പോസ്റ്റുകള്‍ കാണിക്കണം എന്നാണ്. ഇവിടെ 1 എന്നു സെറ്റുചെയ്യുന്നതാണ് നല്ലത്.

Time Zone: ഇവിടെ നിങ്ങള്‍ ഏത് ടൈം സോണില്‍ ആണോ ആ ടൈം സോണ്‍ കൊടുക്കുക. നിങ്ങള്‍ ഇന്‍ഡ്യയിലാണെങ്കില്‍ GMT+05:30 India standard time തെരഞ്ഞെടുക്കുക. ഇവിടെ കൊടുക്കുന്ന സമയമായിരിക്കും നിങ്ങളുടെ പോസ്റ്റ് ചെയ്യുന്ന സമയം കാണുക. 

മറ്റു സെറ്റിംഗുകള്‍ എല്ലാം തന്നെ അതുപോലെ ആവുന്നതാണ് നല്ലത്. 

Save settings ക്ലിക്ക് ചെയ്യുക.

4. Comments:

ഇവിടെ കമന്റുകള്‍ക്ക് Show എന്നും Hide എന്നും രണ്ട് ഓപ്ഷനുണ്ട്. Show ഓഫ്ഷന്‍ ആണ് നല്ലത്. മറ്റുള്ളവര്‍ക്ക് നിങ്ങളുടെ പോസ്റ്റിനേക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ അങ്ങനെ അറിയാന്‍ സാധിക്കും.

Who can comment: ഇവിടെ ആദ്യത്തെ ഓപ്‌ഷനായ Anyone ആണ് നല്ലത്. ഭാവിയില്‍ മാറ്റണമെങ്കില്‍ മാറ്റുകയുമാവാം.

ബാക്കിയുള്ള അഞ്ചു സെറ്റിംഗുകളും അങ്ങനെ തന്നെ ആവുന്നതാണ് നല്ലത്. 

Show comments in a popup window? ഇവിടെ No എന്നു സെറ്റ് ചെയ്യുക. അല്ലെങ്കില്‍ പുതിയ ഒരു വിന്‍ഡോ തുറക്കും.

Enable comment moderation? ബ്ലോഗ് വായിക്കുന്നവര്‍ ഇടുന്ന കമന്റുകള്‍ നിങ്ങള്‍ക്ക് അത് പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് വായിച്ചു നോക്കണമെങ്കില്‍ Yes എന്നു കൊടുക്കുക. സാധാരണ ഇങ്ങനെ ചെയ്യാറില്ല. കാരണം ഒരു കമന്റ് ഇടുന്ന ഉടനെ തന്നെ കാണാനാണ് അതിട്ടയാളും ആഗ്രഹിക്കുക. No എന്നു കൊടുക്കുന്നതാവും ഉചിതം.

Show word verification for comments? ഇത് No എന്നു സെറ്റ് ചെയ്യുന്നതാണ് നല്ലത്. 

Show profile images on comments? ഇത് Yes ആയിരിക്കും നല്ലത്.

Comment Notification Email: പോസ്റ്റുകളില്‍ കമന്റുകള്‍ വന്നാല്‍, അത് നിങ്ങളെ അറിയിക്കുവാനുള്ള സംവിധാനമാണിത്. 

Save settings ക്ലിക്ക് ചെയ്യുക.

5. Archiving:

ബ്ലോഗില്‍ നാം പബ്ലിഷ് ചെയ്യുന്ന പോസ്റ്റുകളെ സൂക്ഷിച്ചു വെക്കുന്ന ഒരു സംവിധാനം ആണിത്. പക്ഷേ ഡിഫോള്‍ട്ട് ആയി ഒരു സെറ്റിംഗ്സ് നിലവിലുണ്ട്. അതിനാല്‍ ഒന്നും ചെയ്യേണ്ട ആവശ്യമില്ല.

6. Site feed:

ബ്ലോഗുകള്‍ റീഡറുകളുടേയും ഫീഡുകളുടേയും സഹായത്തോടെ കാണുന്നതിനുള്ള സംവിധാനമാണിത്. Full എന്നു സെറ്റ് ചെയ്താല്‍ പോസ്റ്റ് മുഴുവനും Short എന്നു സെറ്റ് ചെയ്താല്‍ തുടക്കം മാത്രവും കാണാന്‍ സാധിക്കും. 

7. E-mail:

രണ്ട് ഓപ്‌ഷനുകളാണ് ഇവിടെയുള്ളത്.  ആദ്യത്തേത്, നിങ്ങള്‍ പബ്ലിഷ് ചെയ്താല്‍ ഉടനെ അതിന്റെ ഒരു കോപ്പി നിങ്ങളുടെ ഇ-മെയിലില്‍ അയച്ചു കിട്ടുന്നു. 

അടുത്തത് നിങ്ങള്‍ക്ക് ഒരു ബ്ലോഗ്ഗറിലൂടെ അല്ലാതെ നേരിട്ട് ഇമെയിലിലൂടെ പബ്ലിഷ് ചെയ്യാനുള്ള സംവിധാനമാണ്. ഇവിടെ നിങ്ങള്‍ക്കിഷ്ടമുള്ള ഐ.ഡി. എഴുതിച്ചേര്‍ക്കാം. 

8. Open ID:

ഇവിടെ ഒന്നും ചെയ്യാനില്ല.

9. Permissions:

ഇവിടെ പുതിയതായി ബ്ലോഗ് എഴുത്തുകാരെ ചേര്‍ക്കുന്നതിനോ ബ്ലോഗിന്റെ തന്നെ പൂര്‍ണ്ണമായ മേല്‍നോട്ടം വഹിക്കുന്നതിനോ ഉള്ള സെറ്റിംഗുകള്‍ ചെയ്യാന്‍ സാധിക്കും. 

Blog readers:

നിങ്ങളുടെ ബ്ലോഗ് ആര്‍ക്കൊക്കെ വായിക്കാം എന്നത് ഇവിടെ സെറ്റ് ചെയ്യാന്‍ സാധിക്കും. ഇവിടെ എല്ലാവര്‍ക്കും വായിക്കാം (Anyone) എന്നു സെറ്റു ചെയ്യുക.

അദ്ധ്യായം 4 : ഡാഷ്‌ബോര്‍ഡ്, പ്രൊഫൈല്‍

ഈ അദ്ധ്യായത്തില്‍ നമുക്ക് ഡാഷ്‌ബോര്‍ഡിനേക്കുറിച്ചും പ്രൊഫൈല്‍ സെറ്റ് ചെയ്യുന്നതിനേക്കുറിച്ചും പഠിക്കാം. നാം ബ്ലോഗ് സൈറ്റില്‍ നിന്നും Sign Out ആയിക്കഴിഞ്ഞാല്‍ പിന്നീട് www.blogger.com എന്ന സൈറ്റ് തുറക്കുമ്പോള്‍ കാണുന്ന സ്ക്രീന്‍ താഴെ കാണുന്ന പ്രകാരം ആയിരിക്കും. 



അവിടെ ഇ-മെയിലും പാസ്സ് വേഡും കൊടുത്ത് Sign in ചെയ്യുക. അപ്പോള്‍ ഡാഷ്‌ബോര്‍ഡ് എന്ന സ്ക്രീനിലേക്കാണ് നാം എത്തുന്നു. 



1. View Profile

ഇവിടെ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ പ്രൊഫൈല്‍ കാണാന്‍ സാധിക്കും.

2. Edit Profile

ഇവിടെയാണ് നിങ്ങളുടെ പ്രൊഫൈല്‍ എഡിറ്റു ചെയ്യുന്നത്. ഇവിടെ Privacy, Identity, Photograph, Audio clip, General, Location, Work, Extended information ഇങ്ങനെ കുറെ ടൈറ്റിലുകള്‍ കാണാം. അവയില്‍ ആവശ്യമായതു മാത്രം പൂരിപ്പിക്കുക. 



1. Privacy:

Show my e-mail address എന്നുള്ളിടത്ത് നിങ്ങളുടെ ഇ-മെയില്‍ അഡ്രസ് കൊടുക്കുകയാണെങ്കില്‍ ബ്ലോഗു വായിക്കുന്നവര്‍ക്ക് നിങ്ങളുമായി 

ബന്ധപ്പെടുവാന്‍ സാധിക്കും. 

Select blogs to display: നിങ്ങളുടെ ബ്ലോഗുകള്‍ എല്ലാം ഈ പ്രൊഫൈലില്‍ ലിസ്റ്റ് ചെയ്യണ്ട എന്നാണ് നിങ്ങള്‍ തീരുമാനിക്കുന്നതെങ്കില്‍ ഈ ലിങ്കിലൂടെ പ്രൊഫൈലില്‍ കാണിക്കേണ്ട ബ്ലോഗുകളുടെ മാത്രം ലിസ്റ്റ് കൊടുക്കുക. 

2. Identity:

Display name: നിങ്ങളുടെ പേര് ബ്ലോഗില്‍ എപ്രകാരം വേണമെന്നുള്ളത് ഇവിടെ രേഖപ്പെടുത്താം. അത് നിങ്ങളുടെ പേരോ, തൂലികാനാമമോ ആകാം. 

First Name, Last Name എന്നുള്ളിടത്തും നിങ്ങളുടെ ഇഷ്ടപ്രകാരം എഴുതുകയോ എഴുതാതിരിക്കുകയോ ചെയ്യാം. 

3. Photograph:

ഇവ്ടെ നിങ്ങളുടെ പേരിനൊപ്പം ഒരു ഫോട്ടോ നല്‍കാന്‍ സാധിക്കും. ഏത് ഫോട്ടോ വേണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. ഇവിടെ രണ്ട് ഓപ്‌ഷനുകള്‍ കാണാം. From your computer എന്ന ഓപ്‌ഷനിലൂടെ നിങ്ങളുടെ കമ്പ്യൂട്ടറിലെ ഒരു ചിത്രം അപ്‌ലോഡ് ചെയ്യുവാന്‍ സാധിക്കും. അതാണ് എളുപ്പം.

6. Location

നിങ്ങള്‍ എവിടെ നിന്നാണ് ബ്ലോഗ് ചെയ്യുന്നത് എന്ന വിവരം ഇവിടെ എഴുതാവുന്നതാണ്.

8. Extended Information:

ഇവിടെ അതാതു കോളങ്ങളുടെ നേരെ നിങ്ങള്‍ക്ക് വിവിധ കാര്യങ്ങള്‍ എഴുതാന്‍ സാധിക്കും.

ഇനി Save profile എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ഡാഷ്‌ബോര്‍ഡില്‍ തിരികെ എത്താം.