13.9.08

അദ്ധ്യായം 4 : ഡാഷ്‌ബോര്‍ഡ്, പ്രൊഫൈല്‍

ഈ അദ്ധ്യായത്തില്‍ നമുക്ക് ഡാഷ്‌ബോര്‍ഡിനേക്കുറിച്ചും പ്രൊഫൈല്‍ സെറ്റ് ചെയ്യുന്നതിനേക്കുറിച്ചും പഠിക്കാം. നാം ബ്ലോഗ് സൈറ്റില്‍ നിന്നും Sign Out ആയിക്കഴിഞ്ഞാല്‍ പിന്നീട് www.blogger.com എന്ന സൈറ്റ് തുറക്കുമ്പോള്‍ കാണുന്ന സ്ക്രീന്‍ താഴെ കാണുന്ന പ്രകാരം ആയിരിക്കും. അവിടെ ഇ-മെയിലും പാസ്സ് വേഡും കൊടുത്ത് Sign in ചെയ്യുക. അപ്പോള്‍ ഡാഷ്‌ബോര്‍ഡ് എന്ന സ്ക്രീനിലേക്കാണ് നാം എത്തുന്നു. 1. View Profile

ഇവിടെ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ പ്രൊഫൈല്‍ കാണാന്‍ സാധിക്കും.

2. Edit Profile

ഇവിടെയാണ് നിങ്ങളുടെ പ്രൊഫൈല്‍ എഡിറ്റു ചെയ്യുന്നത്. ഇവിടെ Privacy, Identity, Photograph, Audio clip, General, Location, Work, Extended information ഇങ്ങനെ കുറെ ടൈറ്റിലുകള്‍ കാണാം. അവയില്‍ ആവശ്യമായതു മാത്രം പൂരിപ്പിക്കുക. 1. Privacy:

Show my e-mail address എന്നുള്ളിടത്ത് നിങ്ങളുടെ ഇ-മെയില്‍ അഡ്രസ് കൊടുക്കുകയാണെങ്കില്‍ ബ്ലോഗു വായിക്കുന്നവര്‍ക്ക് നിങ്ങളുമായി 

ബന്ധപ്പെടുവാന്‍ സാധിക്കും. 

Select blogs to display: നിങ്ങളുടെ ബ്ലോഗുകള്‍ എല്ലാം ഈ പ്രൊഫൈലില്‍ ലിസ്റ്റ് ചെയ്യണ്ട എന്നാണ് നിങ്ങള്‍ തീരുമാനിക്കുന്നതെങ്കില്‍ ഈ ലിങ്കിലൂടെ പ്രൊഫൈലില്‍ കാണിക്കേണ്ട ബ്ലോഗുകളുടെ മാത്രം ലിസ്റ്റ് കൊടുക്കുക. 

2. Identity:

Display name: നിങ്ങളുടെ പേര് ബ്ലോഗില്‍ എപ്രകാരം വേണമെന്നുള്ളത് ഇവിടെ രേഖപ്പെടുത്താം. അത് നിങ്ങളുടെ പേരോ, തൂലികാനാമമോ ആകാം. 

First Name, Last Name എന്നുള്ളിടത്തും നിങ്ങളുടെ ഇഷ്ടപ്രകാരം എഴുതുകയോ എഴുതാതിരിക്കുകയോ ചെയ്യാം. 

3. Photograph:

ഇവ്ടെ നിങ്ങളുടെ പേരിനൊപ്പം ഒരു ഫോട്ടോ നല്‍കാന്‍ സാധിക്കും. ഏത് ഫോട്ടോ വേണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. ഇവിടെ രണ്ട് ഓപ്‌ഷനുകള്‍ കാണാം. From your computer എന്ന ഓപ്‌ഷനിലൂടെ നിങ്ങളുടെ കമ്പ്യൂട്ടറിലെ ഒരു ചിത്രം അപ്‌ലോഡ് ചെയ്യുവാന്‍ സാധിക്കും. അതാണ് എളുപ്പം.

6. Location

നിങ്ങള്‍ എവിടെ നിന്നാണ് ബ്ലോഗ് ചെയ്യുന്നത് എന്ന വിവരം ഇവിടെ എഴുതാവുന്നതാണ്.

8. Extended Information:

ഇവിടെ അതാതു കോളങ്ങളുടെ നേരെ നിങ്ങള്‍ക്ക് വിവിധ കാര്യങ്ങള്‍ എഴുതാന്‍ സാധിക്കും.

ഇനി Save profile എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ഡാഷ്‌ബോര്‍ഡില്‍ തിരികെ എത്താം.

0 comments: