അടുത്തതായി നാം ഉണ്ടാക്കിയ ബ്ലോഗില്‍ ചില സെറ്റിംഗുകള്‍ ചെയ്യാം. ഡാഷ്‌ബോര്‍ഡില്‍ തന്നെ സെറ്റിംഗ്സ് എന്നൊരു ലിങ്ക് കാണാം. അവിടെ
ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ ബ്ലോഗിന്റെ സെറ്റിംഗ്സ് ചെയ്യാന്‍ സാധിക്കും.
സെറ്റിംഗ്സ് സ്കീനില്‍ Basic, Publishing, Formating, Comments, Archiving, Site Feeds, E-mails, Open ID, Permissions എന്നിങ്ങനെ 9
ടൈറ്റിലുകള്‍ കാണാന്‍ സാധിക്കും. ഇവിടെ നിങ്ങള്‍ക്ക് ആവശ്യമായ ചില മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിക്കും.
1.Basics
Title: ഇവിടെ നാം ആദ്യം നല്‍കിയ ബ്ലോഗിന്റെ പേരു കാണാന്‍ സാധിക്കും. ഇത് ആവശ്യമെങ്കില്‍ പിന്നീട് മാറ്റാന്‍ സാധിക്കും.
Description: ഇവിടെ ബ്ലോഗിനേപ്പറ്റി ഒരു ചെറുവിവരണം ആകാം. ഇല്ലെങ്കിലും കുഴപ്പമില്ല.
Add your blog to our listings: Yes ഇത് ശരിയാണ്.
Let search engines find your blog? : Yes ഇത് ശരിയാണ്.
Show Quick Editing on your Blog?: Yes ഇത് ശരിയാണ്.
Show Email Post links? ഇവിടെ Yes എന്നോ No എന്നോ കൊടുക്കാം. നിങ്ങള്‍ Yes കൊടുത്താല്‍ ബ്ലോഗ് വായിക്കുന്നയാള്‍ക്ക് അത് മറ്റൊരു
വായനക്കാരന് ഈ പേജിലൂടെ അയക്കാന്‍ സാധിക്കും.
Adult Content? പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമുള്ള ചിത്രങ്ങളോ ബ്ലോഗ് പോസ്റ്റുകളോ ആണെങ്കില്‍ ഇവിടെ Yes എന്നു കൊടുക്കുക. അല്ലെങ്കില്‍
അത് No എന്ന് തന്നെ ആണ് നല്ലത്.
Show Compose Mode for all your blogs? Yes ഇത് ശരിയാണ്.
Enable transliteration? ബ്ലോഗില്‍ തന്നെ ട്രാന്‍സ്‌ലിറ്റെറേഷന്‍ ആവശ്യമെങ്കില്‍ അങ്ങനെയാവാം. കീമാന്‍ ഉപയോഗിച്ച് ടൈപ്പു ചെയ്യാന്‍
സാധിക്കുമ്പോള്‍ ഇതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.
Save settings എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
Delete Your Blog ഇവിടെ ക്ലിക്ക് ചെയ്യരുത്. അബദ്ധവശാല്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ ബ്ലോഗ് നഷ്ടപ്പെടും.
2. Publishing:
ഇവിടെ നിങ്ങളുടെ ബ്ലോഗിന്റെ URL address മാറ്റാന്‍ സാധിക്കും. ആവശ്യമെങ്കില്‍ മാത്രം മാറ്റുക. മാറ്റാതിരിക്കുകയാവും നല്ലത്. മറ്റൊരു URL ഉണ്ടെങ്കില്‍ മാത്രമേ അത് ലഭിക്കുകയുള്ളൂ.
3. Formating:
ഇവിടെ ഉള്ള സെറ്റിംഗ്സ് മാറ്റാതിരിക്കുകയാണ് നല്ലത്.
Show : ആദ്യത്തേത്, ബ്ലോഗിന്റെ ഫ്രണ്ട് പേജില്‍ എത്ര പോസ്റ്റുകള്‍ കാണിക്കണം എന്നാണ്. ഇവിടെ 1 എന്നു സെറ്റുചെയ്യുന്നതാണ് നല്ലത്.
Time Zone: ഇവിടെ നിങ്ങള്‍ ഏത് ടൈം സോണില്‍ ആണോ ആ ടൈം സോണ്‍ കൊടുക്കുക. നിങ്ങള്‍ ഇന്‍ഡ്യയിലാണെങ്കില്‍ GMT+05:30 India standard time തെരഞ്ഞെടുക്കുക. ഇവിടെ കൊടുക്കുന്ന സമയമായിരിക്കും നിങ്ങളുടെ പോസ്റ്റ് ചെയ്യുന്ന സമയം കാണുക.
മറ്റു സെറ്റിംഗുകള്‍ എല്ലാം തന്നെ അതുപോലെ ആവുന്നതാണ് നല്ലത്.
Save settings ക്ലിക്ക് ചെയ്യുക.
4. Comments:
ഇവിടെ കമന്റുകള്‍ക്ക് Show എന്നും Hide എന്നും രണ്ട് ഓപ്ഷനുണ്ട്. Show ഓഫ്ഷന്‍ ആണ് നല്ലത്. മറ്റുള്ളവര്‍ക്ക് നിങ്ങളുടെ പോസ്റ്റിനേക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ അങ്ങനെ അറിയാന്‍ സാധിക്കും.
Who can comment: ഇവിടെ ആദ്യത്തെ ഓപ്‌ഷനായ Anyone ആണ് നല്ലത്. ഭാവിയില്‍ മാറ്റണമെങ്കില്‍ മാറ്റുകയുമാവാം.
ബാക്കിയുള്ള അഞ്ചു സെറ്റിംഗുകളും അങ്ങനെ തന്നെ ആവുന്നതാണ് നല്ലത്.
Show comments in a popup window? ഇവിടെ No എന്നു സെറ്റ് ചെയ്യുക. അല്ലെങ്കില്‍ പുതിയ ഒരു വിന്‍ഡോ തുറക്കും.
Enable comment moderation? ബ്ലോഗ് വായിക്കുന്നവര്‍ ഇടുന്ന കമന്റുകള്‍ നിങ്ങള്‍ക്ക് അത് പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് വായിച്ചു നോക്കണമെങ്കില്‍ Yes എന്നു കൊടുക്കുക. സാധാരണ ഇങ്ങനെ ചെയ്യാറില്ല. കാരണം ഒരു കമന്റ് ഇടുന്ന ഉടനെ തന്നെ കാണാനാണ് അതിട്ടയാളും ആഗ്രഹിക്കുക. No എന്നു കൊടുക്കുന്നതാവും ഉചിതം.
Show word verification for comments? ഇത് No എന്നു സെറ്റ് ചെയ്യുന്നതാണ് നല്ലത്.
Show profile images on comments? ഇത് Yes ആയിരിക്കും നല്ലത്.
Comment Notification Email: പോസ്റ്റുകളില്‍ കമന്റുകള്‍ വന്നാല്‍, അത് നിങ്ങളെ അറിയിക്കുവാനുള്ള സംവിധാനമാണിത്.
Save settings ക്ലിക്ക് ചെയ്യുക.
5. Archiving:
ബ്ലോഗില്‍ നാം പബ്ലിഷ് ചെയ്യുന്ന പോസ്റ്റുകളെ സൂക്ഷിച്ചു വെക്കുന്ന ഒരു സംവിധാനം ആണിത്. പക്ഷേ ഡിഫോള്‍ട്ട് ആയി ഒരു സെറ്റിംഗ്സ് നിലവിലുണ്ട്. അതിനാല്‍ ഒന്നും ചെയ്യേണ്ട ആവശ്യമില്ല.
6. Site feed:
ബ്ലോഗുകള്‍ റീഡറുകളുടേയും ഫീഡുകളുടേയും സഹായത്തോടെ കാണുന്നതിനുള്ള സംവിധാനമാണിത്. Full എന്നു സെറ്റ് ചെയ്താല്‍ പോസ്റ്റ് മുഴുവനും Short എന്നു സെറ്റ് ചെയ്താല്‍ തുടക്കം മാത്രവും കാണാന്‍ സാധിക്കും.
7. E-mail:
രണ്ട് ഓപ്‌ഷനുകളാണ് ഇവിടെയുള്ളത്. ആദ്യത്തേത്, നിങ്ങള്‍ പബ്ലിഷ് ചെയ്താല്‍ ഉടനെ അതിന്റെ ഒരു കോപ്പി നിങ്ങളുടെ ഇ-മെയിലില്‍ അയച്ചു കിട്ടുന്നു.
അടുത്തത് നിങ്ങള്‍ക്ക് ഒരു ബ്ലോഗ്ഗറിലൂടെ അല്ലാതെ നേരിട്ട് ഇമെയിലിലൂടെ പബ്ലിഷ് ചെയ്യാനുള്ള സംവിധാനമാണ്. ഇവിടെ നിങ്ങള്‍ക്കിഷ്ടമുള്ള ഐ.ഡി. എഴുതിച്ചേര്‍ക്കാം.
8. Open ID:
ഇവിടെ ഒന്നും ചെയ്യാനില്ല.
9. Permissions:
ഇവിടെ പുതിയതായി ബ്ലോഗ് എഴുത്തുകാരെ ചേര്‍ക്കുന്നതിനോ ബ്ലോഗിന്റെ തന്നെ പൂര്‍ണ്ണമായ മേല്‍നോട്ടം വഹിക്കുന്നതിനോ ഉള്ള സെറ്റിംഗുകള്‍ ചെയ്യാന്‍ സാധിക്കും.
Blog readers:
നിങ്ങളുടെ ബ്ലോഗ് ആര്‍ക്കൊക്കെ വായിക്കാം എന്നത് ഇവിടെ സെറ്റ് ചെയ്യാന്‍ സാധിക്കും. ഇവിടെ എല്ലാവര്‍ക്കും വായിക്കാം (Anyone) എന്നു സെറ്റു ചെയ്യുക.
0 comments:
Post a Comment