13.9.08

അദ്ധ്യായം 2 : കമ്പ്യൂട്ടറില്‍ മലയാളം എഴുതാം

നിങ്ങളുടെ കമ്പ്യൂട്ടറില്‍ മലയാളം എഴുതുന്നതിനായുള്ള രണ്ട് സോഫ്ട്‌വെയറുകളാണ് വരമൊഴി, കീമാന്‍ എന്നിവ. അവ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം. 

വരമൊഴി, കീമാന്‍, അവയുടെ കീമാപ്പുകള്‍, ഫോണ്ടുകള്‍ എന്നിവയെല്ലാം ഒരുമിച്ച് ഡൌണ്‍ലോഡ് ചെയ്യുവാനായി താഴെക്കൊടുത്തീരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 


അല്പനേരത്തിനുള്ളില്‍ Soundforge.net ന്റെ വെബ്‌സൈറ്റും താഴെ കാണുന്നതുപോലുള്ള ഒരു വിന്‍ഡോയും കാണാം.



Varmozhi Installer 1.07.01.exe എന്ന ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാനുള്ള ഒരു വിന്‍ഡോ തുറക്കും. ഇത് ഡെസ്ക് ടോപ്പില്‍ സേവ് ചെയ്യുക. അതിനു ശേഷം വരമൊഴി ഇന്‍സ്റ്റാളര്‍ ഐക്കണില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.

ഇനി കാണിച്ചിരിക്കുന്ന വിന്‍ഡോകള്‍ ക്രമമായി കാണാന്‍ സാധിക്കും. അവയില്‍ മാര്‍ക്കു ചെയ്തിരിക്കുന്ന ബട്ടണുകള്‍ എല്ലാം ക്ലിക്ക് ചെയ്യുക.










ഇതോടെ വരമൊഴി സോഫ്റ്റ്വെയറും കീമാനും ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞിരിക്കും. ഇതോടെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ മലയാളം ടൈപ്പു ചെയ്യാന്‍ റെഡിയായിക്കഴിഞ്ഞു.

1 comments:

b venu said...

very nice post. iam also create a new blog.Expecting more detail post from u
B.Venugopalan